" കുന്നിനപ്പുറമുള്ള പുഷ്പ്പങ്ങളുടെ താഴ്വരയിലേക്കാണ് എന്റെ ഓരോ ചുവടുവയ്പ്പും. പ്രതീക്ഷ അസ്തമിക്കാത്ത ആകാശവും, ഓർമകളെ വിസ്മരിക്കാത്ത ഭൂമിക്കും നടുവിൽ ഞാനും എന്റെ സ്വപ്നങ്ങളും. "
അപ്പുപ്പൻതാടികളുടെ ലോകം എന്ന ഈ ബ്ലോഗ് ഞാൻ ഇന്ന് ആരംഭിക്കുകയാണ്. എന്റെ സ്വപ്നങ്ങളിലേക്കുള്ള ഒരു താക്കോലായാണ് ഞാൻ ഇതിനെ കാണുന്നത്. ഇനിയും പുറത്തു വരാൻ മടിച്ചു നിൽക്കുന്ന എന്റെ മനസിലെ ചിന്തകളുടെയും ആഗ്രഹങ്ങളുടെയും പുസ്തക താളിലേക്കുള്ള താക്കോൽ.
എന്റെ വ്യക്തിപരമായ താല്പര്യങ്ങൾ മാത്രം ഉൾകൊള്ളുന്ന ഒരു ബ്ലോഗ് ആയിരിക്കും ഇത്. പ്രകൃതിയെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് എന്തെങ്കിലും കഴിവുകൾ ഉണ്ടെങ്കിൽ തന്നെ അതെല്ലാം പ്രകൃതിയ്‌ക്കോട് ചേർന്ന് നിൽക്കുന്ന കാര്യങ്ങൾ ആണ്. അത്തരത്തിൽ ഉള്ള എന്റെ കഴിവുകൾക്ക് ഞാൻ കൊടുക്കുന്ന ഒരു ആദരം ആണ് " അപ്പുപ്പൻതാടികളുടെ ലോകം".

Poratte poratteee....
ReplyDelete